Thursday 25 August 2011

SAMPOORNA


സ്കൂള്‍ അഡ്മിഷന്‍ റജിസ്റ്റര്‍ ഇനിമുതല്‍ ഓണ്‍ലൈനാകും

സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നായ അഡ്മിഷന്‍ റജിസ്റ്റര്‍ ഓണ്‍ലൈനാകുന്നു. 'സമ്പൂര്‍ണഎന്ന പേരില്‍ ഐ.ടി അറ്റ് സ്കൂള്‍ തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്സ്കൂള്‍ പ്രവേശനവും വിടുതലുമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ലളിതവും സുതാര്യവുമാക്കുകയാണ് ലക്ഷ്യംഹെഡ്മാസ്റ്റര്‍മാരുടെ ജോലിഭാരം വളരെയേറെ കുറയുകയും കൃത്യത ഉറപ്പാകുകയും ചെയ്യുംവിടുതല്‍ സര്‍ട്ടിഫിക്കറ്റ് അഡ്മിഷന്‍ റജിസ്റ്ററിന്റെ പകര്‍പ്പ്കുട്ടികള്‍രക്ഷിതാക്കള്‍അധ്യാപകര്‍,അധ്യാപകേതരജീവനക്കാര്‍എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങള്‍സ്കോളര്‍ഷിപ്പുകള്‍ഗ്രാന്റുകള്‍എന്നിവയുടെ ലിസ്റ്റുകള്‍പത്താം തരം വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷ സംബന്ധിച്ച 'ലിസ്റ്റ് സ്പോര്‍ട്സ്സ്കൂള്‍ കലോത്സവം തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പ്രവേശന ലിസ്റ്റ്,സ്കൂള്‍ ടൈംടേബിള്‍അധ്യാപക ടൈംടേബിള്‍തുടങ്ങിയവയും'സമ്പൂര്‍ണയില്‍ നിന്നും ലഭിക്കുംഇതിനായി നിലവിലുള്ള കുട്ടികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറിലേക്ക് ശേഖരിക്കേണ്ടതുണ്ട്ഹെഡ്മാസ്റ്റര്‍ മാരുടെയും ക്ലാസ്സ് അധ്യാപകന്റെയും നേതൃത്വത്തിലായിരിക്കും വിവരശേഖരണം.കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (ആധാര്‍നല്‍കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടത്തും.സ്കൂളുകളില്‍ സര്‍ക്കാര്‍ നടപ്പാക്കു്ന്ന ഐ.സി.ടി പദ്ധതിയെപ്പറ്റി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.താല്പര്യമുള്ള രക്ഷിതാക്കള്‍ക്ക് സ്വതന്ത്ര സോഫ്റ്റ് വെയറില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനും ഐ.ടി സ്കൂള്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

No comments:

Post a Comment